Monday, 16 November 2015

നീരോളങ്ങള്‍






ഒരിക്കല്‍ നീ പറഞ്ഞിരുന്നല്ലോ,
കടലിനേക്കാള്‍ ആഴം എന്‍റെ കണ്ണുകള്‍ക്കും..
കണ്ണുകളേക്കാള്‍ ആഴം എന്‍റെ ഹൃദയത്തിനുമുണ്ടെന്ന്..
എന്നിട്ടുമെന്തേ നീയറിയാതെ പോകുന്നു,
ആ ഹൃദയം കവിഞ്ഞൊഴുകുന്ന നീരോളങ്ങളാണ്
കണ്ണീര്‍ത്തടമായ് നിന്‍റെ നെഞ്ചിലെന്നും പടരുന്നതെന്ന്..

______________________________________ (പ്രിയദര്‍ശിനി പ്രിയ) 

Sunday, 27 July 2014

അയഥാര്‍ത്ഥം

സ്നേഹം അയഥാര്‍ത്ഥമായ എന്തോ ഒന്നാണ്..
ചിരിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി
അതുനമ്മില്‍ ചലനങ്ങള്‍ സൃഷ്ടിക്കും..
ഒടുവില്‍ അന്യം നിന്നുപോയ ഒരുവളുടെ അന്തസത്തയെ
വര്‍ണ്ണനൂലിനാല്‍ വിവസ്ത്രയാക്കുന്ന ലാഘവത്തോടെ 

വിദൂരതയിലേക്ക് വലിച്ചെറിയും...!!
______________________________________(പ്രിയദര്‍ശിനി പ്രിയ)

Friday, 30 May 2014

കാര്‍മേഘങ്ങള്‍

കാര്‍മേഘങ്ങളെക്കാള്‍ വന്‍സംഭരണികള്‍
നേത്രങ്ങളായിരുന്നു..,
പെയ്യാതെ കറുത്തിരുണ്ട മിഴികളില്‍
ചുവന്നൂറിയത്
ഇനിയും കണ്ടുതീരാത്ത സ്വപ്നങ്ങളും....!!
____________________________________(പ്രിയദര്‍ശിനി പ്രിയ)

Tuesday, 13 May 2014

ഞാനും നീയും..

ചിന്തകള്‍ കൂടിക്കലരുന്നതേയില്ല
ഞാനും നീയും വേറെവേറെ.....!!

Monday, 24 February 2014

പെയ്തൊഴിയാതെ..

പുറത്തൊരു മഴ തോരാതെ പെയ്യുന്നുണ്ട്..
അകച്ചൂടില്‍ ഉഷ്ണിച്ച പെണ്ണിന്‍റെ
കണ്ണില്‍ മഴക്കോള് മൂടിയ വാനം...
___________________________________(പ്രിയദര്‍ശിനി പ്രിയ)

Tuesday, 18 February 2014

പ്രണയം...

നോവിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മത്സരിച്ചുതളരുമ്പോള്‍
അലിവോടെ നെറുകയില്‍ തലോടുന്ന കരങ്ങളാവണം
ഞാനാഗ്രഹിക്കുന്ന എന്‍റെ പ്രണയം... !!

Monday, 13 January 2014

നിര്‍ജ്ജീവം...!

ഏകാന്തതടവറ സ്വയം വിധിച്ചതാണ്...
ഇവിടെ ഭീരുവിന്‍റെ സ്വപ്നങ്ങള്‍ക്ക്
ഡസ്റ്റ്ബിന്നിലെ നാപ്ക്കിന്‍റെ വിലപോലും ഉണ്ടാവില്ല... !!

വൈകിയ തിരിച്ചറിവുകള്‍
എന്നും ബോണ്‍സായ് വൃക്ഷങ്ങളെപ്പോലെയാണ്... ;
സ്വയം മുരടിച്ചുപോയതും
ചുറ്റുപാടുകളെ സന്തോഷിപ്പിക്കുന്നതും... !!

_______________________________(പ്രിയദര്‍ശിനി പ്രിയ)
 
പനിനീര്‍പ്പൂവ് Blogger Template by Ipietoon Blogger Template