പ്രണയമേ നീയെനിയ്ക്കാരുമായിരുന്നില്ല..
നിന്നില്‍ ഞാന്‍ ഭ്രമിച്ചിട്ടില്ലൊരിക്കലും..
നിന്‍റെ വേദന നിന്നിലെ വിരഹം,
എന്നെ കരയിച്ചിട്ടില്ലൊരിക്കലും..
പ്രണയമേ നീയെനിക്കന്യമായിരുന്നു..
എന്‍റെ ആത്മാവിന്‍റെ നഷ്ടം,
അടിമത്തത്തിന്‍റെ സ്നേഹവിലക്കുകള്‍
എല്ലാം എനിക്ക് ഭയമായിരുന്നു....
പ്രണയമേ നീയെനിക്കിന്നാരാണ്..?
ഇതുവെറുമൊരു ചോദ്യമല്ല..,
നിന്നില്‍ സ്വയം നഷ്ടപ്പെടലല്ല..,
നീയുമായി എനിക്കുള്ള ജീവിതസമരമാണ്..!!
______________________________
0 comments:
Post a Comment