രായ്ക്കുരാമാനം
നേരംകൊണ്ട് ഭീമാകാരവും ഏകാന്തവുമായിത്തീര്‍ന്ന അപരിചിതമായ ആ വീട്ടില്‍
അവള്‍ ഒരു പ്രേതമായി മാറുകയും അതിന്‍റെ വിശാലതകളിലൂടെ അലക്ഷ്യമായി
അലഞ്ഞുകൊണ്ട് കടുത്ത മനോവേദനയോടെ തന്നോടുതന്നെ അവള്‍ ചോദിക്കുന്നു,
തങ്ങളിലാരാണ് ഏറെ മൃതരെന്ന്:മരിച്ചുപോയ മനുഷ്യനോ? അതോ അയാള്‍ ഇട്ടിട്ടുപോയ
സ്ത്രീയോ?
Saturday, 6 July 2013
"കോളറാകാലത്തെ പ്രണയം"-ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്
പ്രൈഡ് ആസ് എ പീകോക്ക്.......!!
ഇവിടെ മനസ്സും മനസാക്ഷിയും തമ്മില്‍ സമരത്തിലാണ്...
പിടിച്ചടക്കാന്‍ ഒന്നുമില്ലാതെ സ്വയം നഷ്ടപ്പെടുന്നു...
വ്യക്തിത്വം വെറും മുഖച്ചായമല്ല..
എന്നിട്ടും എന്തിനോ ചില കോമാളിത്തരങ്ങള്‍...
നിന്നിടം കുഴിച്ച് ഭൂമി പിളര്‍ത്തി താഴേക്ക്...
എങ്കിലും അകം പ്രതിധ്വനിക്കുന്നു...
പ്രൈഡ് ആസ് എ പീകോക്ക് ....!!
പ്രൈഡ് ആസ് എ പീകോക്ക് ....!!
______________________________ _
പിടിച്ചടക്കാന്‍ ഒന്നുമില്ലാതെ സ്വയം നഷ്ടപ്പെടുന്നു...
വ്യക്തിത്വം വെറും മുഖച്ചായമല്ല..
എന്നിട്ടും എന്തിനോ ചില കോമാളിത്തരങ്ങള്‍...
നിന്നിടം കുഴിച്ച് ഭൂമി പിളര്‍ത്തി താഴേക്ക്...
എങ്കിലും അകം പ്രതിധ്വനിക്കുന്നു...
പ്രൈഡ് ആസ് എ പീകോക്ക് ....!!
പ്രൈഡ് ആസ് എ പീകോക്ക് ....!!
______________________________
എന്തിന്?
അതിജീവനത്തിനു
വേണ്ടി സന്ധികള്‍ ചെയ്യാതെ
അതിസങ്കീര്‍ണമായൊരു സാഹസികയാത്ര...
ജീവിതത്തോടുള്ള വ്യക്തമായ കാഴ്ച്ചപ്പാട്...
അസാധാരണവ്യക്തിത്വം കാംക്ഷിച്ച്
പൊങ്ങിപ്പറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം
ഒരു സാധാരണപെണ്ണായി നിലംപതിക്കുന്ന യാഥാര്‍ത്ഥ്യം... വേദനയോടെയാണെങ്കിലും തിരിച്ചറിയുന്നുണ്ട്
അസ്വാതന്ത്ര്യത്തിന്‍റെ കയ്പ്പ്...
എന്‍റെ വാക്കില്‍ എന്‍റെ ചിന്തയില്‍
എന്‍റെ പ്രവൃത്തിയില്‍ ഞാനില്ലെങ്കില്‍
പിന്നെയീ " ഞാന്‍ " എന്തിന്....?
_______________________________________________
അതിസങ്കീര്‍ണമായൊരു സാഹസികയാത്ര...
ജീവിതത്തോടുള്ള വ്യക്തമായ കാഴ്ച്ചപ്പാട്...
അസാധാരണവ്യക്തിത്വം കാംക്ഷിച്ച്
പൊങ്ങിപ്പറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം
ഒരു സാധാരണപെണ്ണായി നിലംപതിക്കുന്ന യാഥാര്‍ത്ഥ്യം... വേദനയോടെയാണെങ്കിലും തിരിച്ചറിയുന്നുണ്ട്
അസ്വാതന്ത്ര്യത്തിന്‍റെ കയ്പ്പ്...
എന്‍റെ വാക്കില്‍ എന്‍റെ ചിന്തയില്‍
എന്‍റെ പ്രവൃത്തിയില്‍ ഞാനില്ലെങ്കില്‍
പിന്നെയീ " ഞാന്‍ " എന്തിന്....?
_______________________________________________
സ്വന്തം................
പ്രണയമേ നീയെനിയ്ക്കാരുമായിരുന്നില്ല..
നിന്നില്‍ ഞാന്‍ ഭ്രമിച്ചിട്ടില്ലൊരിക്കലും..
നിന്‍റെ വേദന നിന്നിലെ വിരഹം,
എന്നെ കരയിച്ചിട്ടില്ലൊരിക്കലും..
പ്രണയമേ നീയെനിക്കന്യമായിരുന്നു..
എന്‍റെ ആത്മാവിന്‍റെ നഷ്ടം,
അടിമത്തത്തിന്‍റെ സ്നേഹവിലക്കുകള്‍
എല്ലാം എനിക്ക് ഭയമായിരുന്നു....
പ്രണയമേ നീയെനിക്കിന്നാരാണ്..?
ഇതുവെറുമൊരു ചോദ്യമല്ല..,
നിന്നില്‍ സ്വയം നഷ്ടപ്പെടലല്ല..,
നീയുമായി എനിക്കുള്ള ജീവിതസമരമാണ്..!!
______________________________
മുഖമൂടി
ഞാന്‍ മുഖമൂടി അണിഞ്ഞിട്ടുണ്ട്...
എങ്കിലും നിനക്കെന്നെ കാണാം...
എന്‍റെ ഭാഷ മൌനമാണ്..
എന്നിട്ടും നിനക്കെന്നെ അറിയാം..
എന്‍റെ വഴികള്‍ ഏകാന്തമാണ്..
പിന്നെയും നീയാവഴിവക്കില്‍...
ഒടുവില്‍ വര്‍ണ്ണങ്ങള്‍ വിതറി വസന്തം ചിരിച്ചു..
അവിടെ നീയും ഞാനും ബാക്കിയായ്....
ഒരുപക്ഷെ നിന്‍റെ അന്ധതയും ബധിരതയും
ഞാന്‍ അറിഞ്ഞിരുന്നില്ലേ...;
അതോ അതെല്ലാം എന്‍റെ നാട്യമായിരുന്നോ....?
_______________________________________
എങ്കിലും നിനക്കെന്നെ കാണാം...
എന്‍റെ ഭാഷ മൌനമാണ്..
എന്നിട്ടും നിനക്കെന്നെ അറിയാം..
എന്‍റെ വഴികള്‍ ഏകാന്തമാണ്..
പിന്നെയും നീയാവഴിവക്കില്‍...
ഒടുവില്‍ വര്‍ണ്ണങ്ങള്‍ വിതറി വസന്തം ചിരിച്ചു..
അവിടെ നീയും ഞാനും ബാക്കിയായ്....
ഒരുപക്ഷെ നിന്‍റെ അന്ധതയും ബധിരതയും
ഞാന്‍ അറിഞ്ഞിരുന്നില്ലേ...;
അതോ അതെല്ലാം എന്‍റെ നാട്യമായിരുന്നോ....?
_______________________________________
ഭോഗി
നെഞ്ചുറപ്പോടെ ഉള്ളലിവില്ലാതെ പ്രാണനുനേരെ
വെടിയുതിര്‍ക്കുന്ന കറുത്തകോട്ടിട്ട കൂളിംഗ്ഗ്ലാസിട്ട
സുന്ദരന്മാരായ ചലച്ചിത്രവില്ലന്മാര്‍...
ഗര്‍ഭസ്ഥശിശുവിനെ അതിന്‍റെ ഗൃഹത്തില്‍ച്ചെന്നു
വിരട്ടുന്ന മിനുക്കികളായ ടെലിവിഷന്‍ കൊച്ചമ്മമാര്‍..
ഇതൊരുതരം തന്മയീഭാവമാണ്.....!!
നിന്നെക്കൊല്ലാന്‍ എനിക്കു ചാവാനും മടിയില്ലെന്ന്...!
നിന്‍റെ ഗര്‍ഭപാത്രത്തില്‍ കുപ്പിയല്ല ഞാന്‍
കൊടുവാളും കയറ്റുമെന്നുള്ള മുന്നറിയിപ്പ്...!!
നിന്‍റെ നീതിപീഠം.. ,,
പിന്നെ നീയെന്നയീ വെളുത്തന്യൂനപക്ഷം
വെറും കുരയ്ക്കുന്ന പട്ടികളാണെന്ന്...!!
ഇനിയും നിന്നെയും നിന്‍റെ കൂട്ടത്തെയും
ഞാന്‍ തുരന്നും കാര്‍ന്നും തിന്നുമെന്ന്...!
ഇതൊരു മുന്നറിയിപ്പാണ്..,,
ഈ ജന്മം എനിക്ക് ഭോഗിക്കാനുള്ളതാണെന്ന്..!
നിന്‍റെ പുഴുക്കളെ വരെ ഞാന്‍ ഭക്ഷിക്കുമെന്ന്..!
നിനക്ക് പ്രതികരിക്കാം നാവുകീറി മുഷ്ടിചുരുട്ടി..,
പക്ഷെ ജയിക്കണമെങ്കില്‍ നിനക്കെന്നെ കൊല്ലണം..!!
വെറുതെയല്ല..,
എന്‍റെ ജനനേന്ദ്രിയത്തെ ഉരുക്കിപ്പഴുപ്പിച്ച്...!
എന്നിലെ ഓരോ കറുത്തകോശത്തെയും
വലിച്ചുപുറത്തേയ്ക്കിട്ട്...!
ചോരയുടെ ഒരു കണികപോലും
എന്നില്‍ അവശേഷിപ്പിക്കാതെ...!!
ഇതൊരുതരം വെല്ലുവിളിയാണ്....,
നിനക്ക് ജയിക്കണമെങ്കില്‍
നീ സമാധാനം കാംക്ഷിക്കുന്നെങ്കില്‍
നിനക്കെന്നെ കൊല്ലണം....!!!!
വെറുതെയല്ല..,,
വെറുതെ നീയൊന്നും നേടില്ല.. ഉറപ്പ്...!!!!!
________________________________________________
ഓര്‍മ്മകള്‍
ആകാശച്ചെരുവില്‍ നക്ഷത്രക്കൂട്ടങ്ങള്‍ക്കൊപ്പം
അങ്ങ് ദൂരെ നീയുണ്ടാവും...!
എന്‍റെക്കുറിച്ചോര്‍ത്തു നിന്‍റെ ഹൃദയം തേങ്ങുന്നുണ്ടാവും...!
കണ്ണുകളില്‍ വിരല്‍ചേര്‍ത്ത് ചുണ്ടുകള്‍ കടിച്ചുപിടിച്ച്
അരുതെന്നു പറയാന്‍ എനിക്കാവില്ല......!!
അങ്ങ് ദൂരെ നീയുണ്ടാവും...!
എന്‍റെക്കുറിച്ചോര്‍ത്തു നിന്‍റെ ഹൃദയം തേങ്ങുന്നുണ്ടാവും...!
കണ്ണുകളില്‍ വിരല്‍ചേര്‍ത്ത് ചുണ്ടുകള്‍ കടിച്ചുപിടിച്ച്
അരുതെന്നു പറയാന്‍ എനിക്കാവില്ല......!!
Subscribe to:
Posts (Atom)