Monday, 24 February 2014

പെയ്തൊഴിയാതെ..

പുറത്തൊരു മഴ തോരാതെ പെയ്യുന്നുണ്ട്..
അകച്ചൂടില്‍ ഉഷ്ണിച്ച പെണ്ണിന്‍റെ
കണ്ണില്‍ മഴക്കോള് മൂടിയ വാനം...
___________________________________(പ്രിയദര്‍ശിനി പ്രിയ)

Tuesday, 18 February 2014

പ്രണയം...

നോവിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മത്സരിച്ചുതളരുമ്പോള്‍
അലിവോടെ നെറുകയില്‍ തലോടുന്ന കരങ്ങളാവണം
ഞാനാഗ്രഹിക്കുന്ന എന്‍റെ പ്രണയം... !!

Monday, 13 January 2014

നിര്‍ജ്ജീവം...!

ഏകാന്തതടവറ സ്വയം വിധിച്ചതാണ്...
ഇവിടെ ഭീരുവിന്‍റെ സ്വപ്നങ്ങള്‍ക്ക്
ഡസ്റ്റ്ബിന്നിലെ നാപ്ക്കിന്‍റെ വിലപോലും ഉണ്ടാവില്ല... !!

വൈകിയ തിരിച്ചറിവുകള്‍
എന്നും ബോണ്‍സായ് വൃക്ഷങ്ങളെപ്പോലെയാണ്... ;
സ്വയം മുരടിച്ചുപോയതും
ചുറ്റുപാടുകളെ സന്തോഷിപ്പിക്കുന്നതും... !!

_______________________________(പ്രിയദര്‍ശിനി പ്രിയ)

Wednesday, 8 January 2014

മൌനി

സത്യം എല്ലായ്പ്പോഴും അലര്‍ജിയാണ്..
ഒളിച്ചോടല്‍ നീ പതിവാക്കിയപ്പോള്‍ ഞാന്‍ ചിന്തിച്ചതാണ്...
മൌനം മറയാക്കി നീയെന്‍റെ വാക്കുകള്‍ക്ക് തടയിട്ടു...
വിങ്ങിയ അക്ഷരങ്ങള്‍ ഉള്ളില്‍ക്കിടന്ന് മരവിച്ചുതുടങ്ങിയപ്പോള്‍
പിന്നെപ്പിന്നെ  ഞാനും മൌനിയായി...
_______________________________ (പ്രിയദര്‍ശിനി പ്രിയ)
            

Friday, 27 December 2013

നോവ്‌

ശരീരംതിന്നുന്ന ചിതല്‍പ്പുഴുക്കളോട് സ്നേഹത്തിന്‍റെ കഥപാടിയിട്ട് കാര്യമുണ്ടോ.... ഒടുവിലായ് നിന്‍റെ കരളും കാര്‍ന്നുതിന്നത് മറ്റൊരു ദേഹത്തെ തേടുന്നു...!!
_____________________________ (പ്രിയദര്‍ശിനി പ്രിയ)

വിശ്വാസം

നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കുകയെന്നത് അപ്രായോഗികമാണ്... കൂടെ നഷ്ടപ്പെട്ട സ്നേഹവും.... പക്ഷെ ഞാനെന്‍റെ വിശ്വാസത്തെ ഒരു ബലിക്കല്ലിനും വിട്ടുകൊടുക്കേണ്ടതില്ല.. എന്‍റെ സ്നേഹത്തില്‍ ആത്മാവുള്ളിടത്തോളം കാലം....!!
_______________________________ ( പ്രിയദര്‍ശിനി പ്രിയ )

Thursday, 26 December 2013

ഏകാന്തം

എകാന്തമായൊരു ഓര്‍മ്മയെന്നെ വേട്ടയാടുന്നുണ്ട്‌..
ദിനവും കറുത്തവഴികളിലും നിഴല്‍മരങ്ങളിലും
അവ നൃത്തം വെയ്ക്കുന്നു....!!
പ്രതീക്ഷയുടെ ചാവുകടലില്‍ മുങ്ങിത്താഴ്ന്ന കപ്പിത്താന്‍മാര്‍ക്കും വഴിപിഴച്ചുപോയ കാലത്തിനും പറയാനും പങ്കുവെയ്ക്കാനും ഒന്നുമുണ്ടായിരിക്കില്ല... !!

________________________________(പ്രിയദര്‍ശിനി പ്രിയ)
 
പനിനീര്‍പ്പൂവ് Blogger Template by Ipietoon Blogger Template