മൌനത്തിന്‍റെ കൂട് സ്വയം തീര്‍ത്തതല്ല..
ഇരുള്‍വഴികള്‍ ഭയന്നിട്ടാണ്...
നിഴലിനോട് പടവെട്ടി തളര്‍ന്നുവീണതും
വെട്ടവഴികളിലെ വെള്ളിവെളിച്ചം കാഴ്ച മറച്ചതുമെല്ലാം പെട്ടെന്നായിരുന്നു.....
തനിച്ചാക്കപ്പെട്ട നിമിഷത്തില്‍ കൈയെത്തുംദൂരത്ത് മരണത്തെ കിനാവുകണ്ടു...
പ്രതീക്ഷകള്‍ എന്‍റെ വിദൂരസ്വപ്നങ്ങളെപോലും ഈറനണിയിച്ചു..
താഴോട്ടുവളര്‍ന്ന ജീവശിഖരങ്ങളില്‍ ഞാനെന്നെത്തന്നെ തിരഞ്ഞു...
മറവിയുടെ ആഴങ്ങളിലെങ്ങോ പിന്നെയും കാത്തിരുന്നു...
ഒരിക്കല്‍ ഞാനും നീയും നമ്മളാകുന്ന ഏതോ പുലരിയ്ക്കായി.....!!!
__________________________ ( പ്രിയദര്‍ശിനി പ്രിയ )
Kollaam nannaayirikkunnu ee varikal
ReplyDeleteഒരിക്കല്‍ ഞാനും നീയും നമ്മളാകുന്ന ഏതോ പുലരിയ്ക്കായി.....!!!
ithu kalakki
aashamsakal
Philip Ariel
thank you sir.. :)
ReplyDelete